യുവമോർച്ച വനിതാ നേതാവ് കൊക്കെയ്നുമായി പിടിയില്‍

Jaihind News Bureau
Saturday, February 20, 2021

 

കൊൽക്കത്ത: ബംഗാളിലെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമിയെ കൊക്കെയ്നുമായി പൊലീസ് പിടികൂടി. 100 ഗ്രാം കൊക്കെയ്ൻ ഇവരുടെ പക്കല്‍ നിന്നും  കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുഹൃത്തായ പ്രബിർ കുമാറിനൊപ്പം ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നതിനായി പമീല കാറിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

എട്ടുവാഹനങ്ങളിലായെത്തിയ പൊലീസ് പമീലയുടെ കാർ വളയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പമീല ഏതെങ്കിലും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.