​​ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗിയെ വിമര്‍ശിച്ച് യുഎഇ രാജകുടുംബാംഗം​ : ​ ‘ആരാണിയാള്‍​ ? ​ ​; ​വോട്ട് ചെയ്ത് വിജയിപ്പിച്ചത് ആര്​ ? ​ യോഗിക്ക് ഗള്‍ഫിലും വിമര്‍ശകരുടെ ​’​പൊങ്കാല​’​

JAIHIND TV DUBAI BUREAU
Friday, September 24, 2021

 

ദുബായ് ​: ​ബി ജെ പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ , യു.എ.ഇ. രാജകുടുംബാംഗം സമൂഹ മാധ്യമത്തിലൂടെ പരസ്യമായി വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ വാര്‍ത്താചിത്രം പങ്കുവെച്ചാണ്, രാജകുമാരി ഈ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഇതോടെ, യോഗിക്കെതിരെ ഗള്‍ഫിലെ സമൂഹ മാധ്യമങ്ങളിലും പൊങ്കാല തുടരുകയാണ്.

അറബ് ലോകത്തെ സമൂഹ മാധ്യങ്ങളില്‍ ഇതാണ് പ്രധാന ചര്‍ച്ച. ബി ജെ പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെയാണ്, യു.എ.ഇ. രാജകുടുംബാംഗം പരസ്യമായി വിമര്‍ശിച്ചത് . രാജകുടുംബാംഗം ഷെയ്ഖാ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ ഇതുസംബന്ധിച്ച ട്വിറ്ററില്‍ പോസ്റ്റിലാണിത്. യു.എ.ഇ.യിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ഷെയ്ഖാ ഹിന്ദ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ച വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഇവര്‍ ഈ രൂക്ഷവിമര്‍ശനം നടത്തിയത് . ‘ആരാണിയാള്‍’? എങ്ങനെയാണ് ഇയാള്‍ക്കിത് പറയാന്‍ പറ്റുന്നത്? ആരാണ് ഇദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്? എന്നായിരുന്നു ഇവരുടെ വിമര്‍ശനപരമായ ചോദ്യം.

ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ യോഗി ആദിത്യനാഥ് ഔദ്യോഗിക വെബ്സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു രാജകുടുംബാംഗത്തിന്റെ വിമര്‍ശനം. തനിച്ച് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവില്ലെന്നും , സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹര്‍ അല്ലെന്നും, ഇവര്‍ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നുമായിരുന്നു ലേഖനത്തില്‍ യോഗി പറഞ്ഞിരുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരെയും ഇവര്‍ ഇത്തരത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലര ലക്ഷത്തിലധികം പേരാണ് ഷെയ്ഖാ ഹിന്ദിനെ ട്വിറ്ററില്‍ മാത്രം ഫ്‌ളോ ചെയ്യുന്നത്. യോഗിക്കെതിരെയുള്ള ഈ പോസ്റ്റ്, സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.