ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പിയുടെ അജണ്ട : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, January 24, 2020

 

തിരുവനന്തപുരം : ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പിയുടെ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയം മറക്കാൻ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.