എസ്എഫ്ഐയുടെ പരിപാടി; ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്‍റ്: വേദി ചാത്തന്നൂർ എസ്എന്‍ കോളേജ്

Jaihind Webdesk
Saturday, April 1, 2023

 

കൊല്ലം: എസ്എഫ്ഐ യൂണിയൻ നേതൃത്വം നൽകുന്ന കോളേജിലെ യൂണിയൻ പരിപാടിയുടെ ഉദ്ഘാടകനായി ബിജെപി ജില്ലാ പ്രസിഡന്‍റ്. കൊല്ലം ചാത്തന്നൂർ എസ്.എൻ കോളേജിലെ ഉദ്ഘാടനമാണ് വിവാദമായത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് ഡേയുടെ ഉദ്ഘാടനമാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് ബി.ബി ഗോപകുമാർ നിർവഹിച്ചത്. ബിജെപി ജില്ലാ പ്രസിഡന്‍റ് തന്നെ ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ചിത്രങ്ങൾ പുറത്തുവന്നതോടെ എസ്എഫ്ഐ നേതൃത്വം വെട്ടിലായിരിക്കുകയാണ്.