ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കണക്കുകള്‍; മഹാരാഷ്ട്രയില്‍ മത്സരിച്ചവരില്‍ 29 പേര്‍ ബി.ജെ.പി നേതാക്കളുടെ കുടുംബക്കാര്‍

Jaihind Webdesk
Tuesday, October 22, 2019

ബി.ജെ.പിയുടെ പ്രധാന പ്രചാരണമായ കുടുംബവാഴ്ച്ചയില്ലായ്മ എന്നത് വെറുമൊരു നുണയാണെന്ന് തെളിയിച്ച് കണക്കുകള്‍ പുറത്തുവരുന്നു. അവസാനം തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ 29 മണ്ഡലങ്ങളിലാണ് ബി.ജെ.പിനേതാക്കളുടെ മക്കളോ മരുമക്കളോയാണ് മത്സരിച്ചിരിക്കുന്നത്. ഈ കുടുംബവാഴ്ച്ച തുടങ്ങുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസില്‍ നിന്ന് തന്നെയാണ്. മകന്‍ ഗംഗാധറാവു ഫഡ്‌നാവിസാണ് ഈ പട്ടികയിലെ ആദ്യപേരുകാരന്‍. കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, മുന്‍മന്ത്രി ഏക്‌നാഥ് ഖദ്‌സെയുടെ മകള്‍ രോഹിണി ഖദ്‌സെ എന്നിവരുള്‍പ്പെടെ 28 പേരാണ് മക്കള്‍ മരുമക്കള്‍ രാഷ്ട്രീയത്തിന്റെ മുഖമായി മഹാരാഷ്ട്രയിലുള്ളത്. 20 ശതമാനം സീറ്റുകളിലാണ് കുടുംബക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പറയുമ്പോള്‍ അതിന്റെ വ്യാപ്തി വ്യക്തമാണ്.

കുടുംബാധിപത്യത്തിന്റെ അധഃപതിച്ച രാഷ്ട്രീയമാണെന്ന് മറച്ചുവെച്ചാണ് മോദിയുടെ ഉണ്ടയില്ലാ വെടികളെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. സ്വന്തം പാര്‍ട്ടിയിലെ കുടുംബാധിപത്യരാഷ്ട്രീയം അതിസമര്‍ഥമായി ഒളിച്ച് വച്ചാണ് ബി.ജെ.പി എപ്പോഴും മറ്റു പാര്‍ട്ടികളെ കടന്നാക്രമിക്കാറുള്ളത്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ബി.ജെ.പിയിലെ പലരും കുടുംബത്തിന്റെ ലേബലില്‍ എത്തിയവരാണ്. തല മുതിര്‍ന്ന പല ബി.ജെ.പി നേതാക്കന്‍മാരുടേയും മക്കള്‍ ജനപ്രതിനിധികളായും പാര്‍ട്ടിയുടെ ഉന്നത പല സ്ഥാനങ്ങളിലും ഉണ്ട്. എന്നാല്‍ ഇതെല്ലാം സൗകര്യപൂര്‍വ്വം മറച്ചു വെക്കുന്നതാണ് ബി.ജെ.പി നേതാക്കളുടെ ശൈലി. എന്നാല്‍ പൂര്‍ണ്ണമായും കുടുംബ വാഴ്ചയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബി.ജെ.പി ഒരിക്കലും മടി കാണിക്കാറുമില്ല.

പാരമ്പര്യാടിസ്ഥാനത്തില്‍ ബി.ജെ.പി മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് നോക്കാം.

ഗംഗധറാവു ഫഡ്‌നാവിസ് – മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് – മകന്‍
പങ്കജ മുണ്ടെ – ഗോപിനാഥ് മുണ്ടെ – മകള്‍
ഏക്‌നാഥ് ഖദ്‌സെ – രോഹിണി ഖദ്‌സെ – മകള്‍
പണ്ടുരങ് ഫണ്ടകര്‍ – ആകാശ് ഫണ്ട്കര്‍ – മകന്‍
റാവുസാഹെബ് ദന്‍വെ – സന്തോഷ് ദന്‍വെ – മകന്‍
ദിലീപ് കാംബ്ലി – സുനില്‍ കാംബ്ലി – സഹോദരന്‍
അനില്‍ ഷിരോളി – സിദ്ധാര്‍ത്ഥ് ഷിരോളി – മകന്‍
വിഷ്ണു സാവ്ര – ഹേമന്ദ്ര സാവ്ര – മകന്‍
ഗണേഷ് നായിക് – സന്ദിപ് നായിക് – മകന്‍
മണിക് റാവു ഗവിത് – ഭരത് ഗവിത് – മകന്‍
പ്രദാപ് റാവു ഭോസ്ലെ – മദന്‍ ഭോസ്ലെ – മകന്‍
ശങ്കര്‍റാവു കോല്‍ഹെ – സ്‌നേഹലത കോല്‍ഹെ – മരുമകള്‍
രാജ്ദീപ് രാജ്‌ലെ – മോണിക രാജ്‌ലെ – ഭാര്യ
ദിലിപ്‌റാവു ദേശ്മുഖ് – അതുല്‍ ഭോസാലെ – മരുമകന്‍
എന്‍.എസ്. ഫരണ്ടെ – ദേവയാനി ഫരണ്ടെ – മരുമകള്‍
ദത്ത മേഘെ – സാമിര്‍ മേഖെ – മകന്‍
പത്മസിങ് പാട്ടില്‍ – റാണാജഗജിദ്‌സിങ് പാടില്‍ – മകന്‍
രുപാളി നിലെങാകര്‍ – സാംഭാജി നിലേംഗകര്‍ – മകന്‍
രാംസേത് തകൂര്‍ – പ്രശാന്ത് താകൂര്‍ – മകന്‍
അഭയ്‌സിങ് രാജെ ഭോണ്‍സ്ലെ – ശിവേന്ദ്രരാജേ ഭോണ്‍സ്ലെ. – മകന്‍
സുഭാസ് കുല്‍ – രാഹുല്‍ കുല്‍ – മകന്‍
ശങ്കരറാവു പാടില്‍ – ഹര്‍ഷ് വര്‍ധന്‍ പാടില്‍ – അനന്തരവന്‍
വിമുല മുണ്ടാഡ – നമിത മുണ്ടാഡ – മരുമകള#
ബാലാസാഹേബ് വിഖെ പാടില്‍ – രാധാകൃഷ്ണ വിഖെ പാടില്‍ -മകന്‍
നാരായണ്‍ റാണെ – നിതീഷ് റാണെ – മകന്‍
ധനഞ്ജയ് മഹാദിക് – അമല്‍ മഹാദിക് -സഹോദരന്‍
മധുക റാവു പിച്ഛഡ് – വൈഭവ് പിച്ചഡ് – മകന്‍
സുനില്‍ റാണെ – ദത്ത റാണെ – മകന്‍

ഇത്രയധികം കുടുംബ വാഴ്ച നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ജനാധിപത്യത്തിന്റെയും രാജ്യ സ്‌നോഹത്തിന്റെയും പേരില്‍ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം.