ലൈംഗിക പീഡന പരാതി : ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

Jaihind News Bureau
Monday, July 22, 2019

Binoy-Kodiyeri-34

ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതി നൽകിയ പീഡന പരാതിയിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹർജി ഈ മാസം 24ന് പരിഗണിക്കും. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ച് ബിനോയ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ ഇന്നും നൽകില്ലെന്ന് ബിനോയ് അറിയിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്ന കേസ് പരിഗണനയിലാണെന്നാണ് വിശദീകരണം. കഴിഞ്ഞ തവണ ആരോഗ്യം മോശമാണെന്ന കാരണത്താൽ രക്ത സാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കോടിയേരി അറിയിച്ചിരുന്നു. അതേസമയം, ബീഹാർ സ്വദേശിനിയായ യുവതിയുടെ ശക്തമായ സമ്മർദ്ദം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.



[yop_poll id=2]