കമ്മ്യൂണിറ്റി കിച്ചനുകൾ കമ്മ്യൂണിസ്റ്റ് കിച്ചനുകൾ ആക്കുന്നു, വില കുറഞ്ഞ രാഷ്ടീയ നീക്കം അവസാനിപ്പിക്കണം: ബിന്ദു കൃഷ്ണ

Jaihind News Bureau
Tuesday, March 31, 2020

കൊല്ലം:  കമ്മ്യൂണിറ്റി കിച്ചനുകൾ കമ്മ്യൂണിസ്റ്റ് കിച്ചനുകൾ ആക്കുന്ന വില കുറഞ്ഞ രാഷ്ടീയ നീക്കം അവസാനിപ്പിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കൊല്ലത്ത് യൂത്ത് കോൺഗ്രസ്റ്റിന്‍റെ കമ്മ്യൂണിറ്റി കിച്ചണുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കിയ പൊലീസ് നടപടിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ആരോഗ്യ വകുപ്പും മറ്റ് അധികാരികളും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കമ്മ്യൂണിറ്റി കിച്ചണുകൾ പുനരാരംഭിക്കുവാനും വാർഡ് തലത്തിൽ രൂപീകരിക്കുന്ന ജാഗ്രതാ സമിതികളിൽ കോൺഗ്രസ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിന്ദുകൃഷ്ണയും യൂത്ത് കോൺസ് ജില്ലാ പ്രസിഡന്‍റ് അരുൺ രാജും ആവശ്യപ്പെട്ടു.