ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു; ആവേശത്തേരില്‍ ഒമ്പതാം ദിനം

Jaihind Webdesk
Friday, September 16, 2022

 

കൊല്ലം/പോളയത്തോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിച്ച യാത്ര ഇന്ന് ഒമ്പതാം ദിവസത്തിലേക്ക്കടന്നു. ആവേശപൂർണ്ണമായ വരവേല്‍പ്പാണ് യാത്രയ്ക്ക് ജില്ലയില്‍ ലഭിക്കുന്നത്. രാവിലെ 11 മണിയോടെ നീണ്ടകരയിലെത്തിച്ചേരുന്നതോടെ യാത്രയുടെ ആദ്യപാദം പൂർത്തിയാകും. ഇന്ന് രാവിലെ 6.30 ഓടെ പോളയത്തോട് നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.

വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി സംവദിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ ചവറ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പുനരാരംഭിക്കുന്ന യാത്ര രാത്രി 7 മണിയോടെ കരുനാഗപ്പള്ളിയിലെത്തി ഇന്നത്തെ പ്രയാണം പൂർത്തിയാക്കും.