സംസ്ഥാനത്തെ മതേതരത്വം തകർക്കാൻ BJPയും CPMഉം ശ്രമിക്കുന്നു : ബെന്നി ബെഹനാൻ

Tuesday, December 4, 2018

BennyBehnan-PTA

ശബരിമല വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. ബി.ജെ.പിയും സി പിഎമ്മും സംസ്ഥാനത്തെ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയും പിണറായിയും ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്നും ബെന്നി ബഹന്നാൻ കുറ്റപ്പെടുത്തി.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പൽ ബസ്റ്റാന്‍റിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://youtu.be/cPwb1ZJVJzk