കൊച്ചി: സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന്‍ എം.പി. കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ബെംഗളൂരുവിലെത്താന്‍ അവസരമൊരുക്കിയത് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് ഒത്താശ ചെയ്യുന്ന ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടേയും സംരക്ഷണയിലാണ്. തന്‍റെ മുന്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അവധിയില്‍ പോകാന്‍ ഉപദേശിച്ച മുഖ്യമന്ത്രിയും സംഘവും തന്നെയാണ് സ്വപ്നയെ ഒളിവില്‍ പാർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന ആവശ്യം വീണ്ടും യുഡിഎഫ് വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.