വാക്സിനേഷന്‍ ചലഞ്ചുമായി ബെന്നി ബഹനാന്‍ എം.പി; 2000 പേര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കി

Jaihind Webdesk
Sunday, June 27, 2021

കൊച്ചി : ബെന്നി ബഹനാൻ എംപി യുടെ നേതൃത്വത്തിൽ കൊവിഡ് വാക്സിനേഷൻ ചലഞ്ച് സംഘടിപ്പിച്ചു. രാജ്യത്താദ്യമായിട്ടാണ് ഒരു എം.പിയുടെ നേതൃത്വത്തിൽ വാക്സിനേഷൻ ചലഞ്ച് നടക്കുന്നത്. ‘ഒപ്പമുണ്ട് എം പി’ എന്ന പേരിലാണ് വാക്‌സിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്‍ററിൽ വെച്ചായിരുന്നു സൗജന്യ വാക്സിന്‍ വിതരണം.

ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ പരിധിയിൽപ്പെട്ട രണ്ടായിരം പേർക്ക് ബെന്നി ബഹനാൻ എം പിയുടെ ‘ഒപ്പമുണ്ട് എംപി’ പദ്ധതിയിൽപ്പെടുത്തി വാക്‌സിനേഷൻ നൽകി.

ഭിന്നശേഷിയുള്ള വ്യക്തികൾക്കും മനസികവെല്ലുവിളി നേരിടുന്നവർക്കും പ്രത്യേക പരിഗണന നൽകി മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകി. കറുകുറ്റി അപ്പോളോ അശുപത്രിയുമായി സഹകരിച്ചായിരുന്നു കൊവിഡ് വാക്സിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്.