സ്വർണ്ണക്കടത്ത് : ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം : ബെന്നി ബഹനാൻ

Jaihind News Bureau
Tuesday, July 7, 2020

സ്വർണ്ണക്കടത്ത് കേസിൽ ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിക്കാൻ കഴിയില്ല. ഈ ഇടപാടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും ഉണ്ടെന്നും ബെന്നി ബഹന്നാൻ തൃശൂരിൽ പറഞ്ഞു.

സ്വർണക്കടത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകണം എന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ല. ഈ നിയമനത്തിന്റെ കണ്ണികൾ നീളുന്നത് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്കാണ്. ശിവശങ്കറും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിയ്ക്കാനാകില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് പോരാട്ടം തുടരുമെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് പ്രതിരോധമാണോ നടക്കുന്നതെന്ന് ബെന്നി ബഹന്നാൻ ചോദിച്ചു.

https://youtu.be/fSAk5l-csnc