‘മര്യാദ കാണിക്കണം, മുഖ്യമന്ത്രിയെ അവർ തടസപ്പെടുത്തിയില്ല’; ഭരണപക്ഷത്തിനെതിരെ രോഷാകുലനായി സ്പീക്കർ

Jaihind Webdesk
Monday, February 27, 2023

 

തിരുവനന്തപുരം: ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ സഭയില്‍ പൊട്ടിത്തെറിച്ച് സ്പീക്കർ എ.എന്‍ ഷംസീർ. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ ആയിരുന്നു സ്പീക്കറിന്‍റെ ശാസന. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ അവർ തടസപ്പെടുത്തിയില്ലെന്നും ഭരണപക്ഷം മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവർത്തിച്ചു പറഞ്ഞു. എന്നാല്‍ ഭരണപക്ഷം ബഹളം തുടർന്നത് സഭ അലങ്കോലപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ സഭ താത്ക്കാലികമായി നിർത്തിവെച്ചു.