യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം

Jaihind Webdesk
Saturday, September 7, 2024

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് റിമാൻഡിൽ ആയിരുന്ന സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. മാഫിയ സംഘത്തിന്‍റെ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പോലീസ് നരനായാട്ട് നടത്തുകയും രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റിമാൻഡിലായിരുന്ന നേതാക്കൾക്ക് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പൂജപ്പുര സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രവർത്തകർ സ്വീകരണം നൽകി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുമെന്ന്
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.