കൊറോണ: ബഹറിൻ ഫോർമുല വൺ കാറോട്ടത്തിന് കാണികൾക്ക് പ്രവേശനം ഇല്ല !

Jaihind News Bureau
Sunday, March 8, 2020

മനാമ : ബഹറിനിൽ നടക്കാനിരുന്ന ഫോർമുല വൺ മത്സരത്തിൽ ഇത്തവണ കാണികൾക്ക് പ്രവേശനം ലഭിക്കില്ലെന്ന് സംഘാടകർ അറിയിച്ചു . കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ആണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആളുകൾ കാണികൾ ആയി ഒത്തുചേരുന്ന ഇടം ആയതിനാലാണ് പുതിയ തീരുമാനം.

മത്സരാർത്ഥികൾക്കായി നടത്തുന്ന കാറോട്ട മത്സരത്തിന്‍റെ ഓൺ ലൈൻ ബുക്കിംഗ് കഴിഞ്ഞ ദിവസം നിർത്തി വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.