“ചേട്ടാ ഞാൻ സ്കൂളിൽ പോണില്ല… ഞാനുമുണ്ട്”; ചാണ്ടി ഉമ്മന് വോട്ട് അഭ്യർത്ഥിച്ച് കുഞ്ഞ് ഐലൻ

Jaihind Webdesk
Wednesday, August 16, 2023

പുതുപ്പള്ളി : ചേട്ടാ ഞാൻ സ്കൂളിൽ പോണില്ല… ഞാനുമുണ്ട്.. ഐലൻ അത് പറഞ്ഞപ്പോഴാണ് ചാണ്ടി ഉമ്മൻ നേരത്തെ കണ്ട് പിരിഞ്ഞ ലൈൻ കൂടെ കൂടിയത് അറിയുന്നത്.
പുതുപ്പള്ളി അങ്ങാടി കുന്ന് റോഡിൽ പ്രചരണത്തിനെത്തിയ പോഴാണ് പിതാവ് സാജനൊപ്പം സ്ക്കൂളിലേക്ക് പോയ ഐലനെ കണ്ടത്. സ്ഥാനാർത്ഥിക്ക് ഒരു പൂവും നൽകി ലൈൻ ആദ്യം ആശംസകൾ നേർന്നു. പക്ഷെ വീടുകൾ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലൻ കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാൻ. ചാണ്ടി ഉമ്മൻ പറയുന്നത് കേട്ട് ആദ്യം കയറിയ വീടുകളിൽ ഐലൻ എനിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ടതും വീട്ടുകാർക്കും വോട്ട് ചോദ്യത്തിൽ കൗതുകമായി. സ്വന്തമായി വോട്ട് പിടിക്കുന്നതിൽ ചാണ്ടി പരിഭവം പറഞ്ഞതോടെ പിന്നെ ചാണ്ടി ഉമ്മന് വേണ്ടിയായി ഐലന്‍റെ വോട്ട് പിടുത്തം.

ഇതിനിടയിൽ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്ക്കൂളിൽ നിന്ന് ടീച്ചറുടെ വിളിയും വന്നു. വിളിച്ചപ്പോൾ ഐലൻ സ്ഥാനാർത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലന്നഞ്ഞെങ്കിലും ചാണ്ടി ഉമ്മൻ നിർബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്കൂളിൽ അയച്ചു. പോകും മുമ്പേ ചാണ്ടി ചേട്ടന് എല്ലാ വിജയാശംസകളും നേർന്നാണ് ഐലൻ മടങ്ങിയത്.