അയോധ്യാ വിധി : പുനഃപരിശോധനാ ഹർജി നല്‍കണോ എന്നതില്‍ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് തീരുമാനം ഇന്ന്

Jaihind News Bureau
Sunday, November 17, 2019

അയോധ്യാ വിധിയിൽ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് ഇന്ന് ചേരുന്ന മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗം തീരുമാനിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി യോഗം വിശദമായി അവലോകനം ചെയ്യും.

തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ കോടതി മുസ്‌ലിം പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ കോടതിയെ സമീപിക്കില്ലെന്ന് സുന്നി വഖഫ് ബോർഡ് നേരത്തെ നിലപാട് അറിയിച്ചിരുന്നു. അതേസമയം ഇന്ന് ചേരുന്ന മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗത്തിൽ ഹർജി നൽകുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് അഭിഭാഷകനായ
സഫര്യാബ് ജിലാനി വ്യക്തമാക്കി.