കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Jaihind Webdesk
Saturday, December 10, 2022

ദുബായ്:  നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനാണ് നടപടി.  ദുബായ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് സംഭവം.  ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ  പ്രചരണ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു ഷൈന്‍. കൊച്ചിയിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് സംഭവം.

നിലവില്‍ ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്‍റെ കസ്റ്റഡിയിലാണ് ഷൈന്‍ ടോം ചാക്കോ.ഷൈനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.  എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്. സംഭവത്തെ തുടര്‍ന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.