‘അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍’; മുഖ്യമന്ത്രി സ്ഥിരമായി മൗനത്തിലെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, December 6, 2021

 

പാലക്കാട് : അട്ടപ്പാടിയിൽ നടക്കുന്നത് ശിശു മരണങ്ങളല്ല കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സർക്കാർ ശിശുമരണം തടയാൻ നിരവധി കാര്യങ്ങൾ ചെയ്തു. ആ സംവിധാനം മുന്നോട്ടുപോകാത്തതിനാലാണ് ശിശുമരണം തുടർന്നതെന്നും പ്രതിപക്ഷ നേതാവ്.

ശിശുമരണം തുടരുന്നത് കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ സ്ഥിരമായി മൗനത്തിലാണെന്നും വിഡി സതീശൻ അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.