അരുണ്‍ ജയറ്റ്‌ലിക്ക് അപൂര്‍വ്വയിനം ക്യാന്‍സര്‍

Jaihind Webdesk
Thursday, January 17, 2019

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സോഫ്റ്റ് ടിഷ്യു സാർകോമ എന്ന ക്യാന്‍സര്‍ രോഗബാധിതനെന്ന് ടൈംസ് നൗ ടിവി. അമേരിക്കയിൽ പരിശോധനയ്ക്കായി പോയ അദ്ദേഹം തിരിച്ചെത്താൻ വൈകിയേക്കും. ഫെബ്രുവരി ഒന്നിനു റെയിൽ മന്ത്രി പീയുഷ് ഗോയൽ ആകും ആ സാഹചര്യത്തിൽ പൊതു ബജറ്റ് അവതരിപ്പിക്കുക.

ശരീരാവയവങ്ങളെയും ശരീര ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കോശ സംയുക്തങ്ങളാണ് സോഫ്റ്റ് ടിഷ്യു എന്നറിയപ്പെടുന്നത്. മസിൽ, കൊഴുപ്പ്, രക്തക്കുഴൽ, സിരകൾ, സ്നായുക്കൾ തുടങ്ങിയവയൊക്കെ ഈ ഇനത്തിൽപ്പെടുന്നു. ഇവയിലുണ്ടാകുന്ന ട്യൂമറുകളാണ് സോഫ്റ്റ് ടിഷ്യു സർകോമയാകുന്നത്.