മാർക്ക് ദാനവിവാദത്തിൽ മന്ത്രിയുടെ വാദം പൊളിയുന്നു; അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ സമയം പങ്കെടുത്തു : VIDEO

Jaihind News Bureau
Thursday, October 17, 2019

മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെടി ജലീലിന്‍റെ വാദം പൊളിയുന്നു. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തു. സർട്ടിഫിക്കറ്റ് വിതരണത്തിലും ഡോ. ഷറഫുദീൻ പങ്കെടുത്തു. ദൃശ്യങ്ങൾ പുറത്ത്.

തന്‍റെ പ്രൈവറ്റ് സെക്രട്ടറി എംജി സര്‍വകലാശാല അദാലത്തിൽ ആശംസപ്രസംഗം നടത്തിയ ശേഷം സ്ഥലംവിട്ടതായായിരുന്നു മന്ത്രിയുടെ വാദം. അദാലത്തിലും മുഴുവന്‍ സമയവും പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ഒടുവില്‍ സർട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അദാലത്തിൽ യുവതിയുടെ തൊട്ടടുത്ത് നില്‍ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.