മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Jaihind Webdesk
Saturday, July 22, 2023

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധനവള്ളം അപകടത്തിൽപ്പെട്ടു. പുലർച്ചെ മത്സ്യബന്ധനത്തിന് പോയ വള്ളമാണ് നിയന്ത്രണം വിട്ട് പുലിമുട്ടിൽ ഇടിച്ചത്. അപകടത്തിൽപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെയും ഉടൻതന്നെ രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾമരിച്ചിരുന്നു. ഇതേത്തുടർന്ന് വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മേഖലയിൽ ഉയർന്നിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി ഡ്രഡ്ജിംഗ് നടത്താത്തതുമാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയാക്കുന്നത്. ഇക്കാര്യത്തിലുള്ള സർക്കാറിന്‍റെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്.