മാൻ ബുക്കർ പ്രൈസ് അന്ന ബേൺസിന്

Jaihind News Bureau
Wednesday, October 17, 2018

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. മിൽക്ക്മാൻ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്‌കാരം. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ബേൺസിന് ലഭിക്കുക.

കരുത്തുറ്റ മനുഷ്യനാൽ ലൈംഗീക പീഡനത്തിനിരയാകുന്ന യുവതിയുടെ കഥയാണ് നോവലിൻറെ ഇതിവൃത്തം. സൈനികനായിരുന്ന മിൽക്ക്മാൻ ആണ് യുവതിയെ പീഡിപ്പിക്കുന്നത്. ബേൺസിൻറെ മൂന്നാമത്തെ നോവലാണിത്.

റിച്ചർഡ് പവേഴ്‌സ്, ഇരുപത്തിയേഴുവയസ്സുകാരി ഡെയ്‌സി ജോൺസൺ, എസി എഡുജ്യൻ എന്നിവരെ അവസാന റൗണ്ടിൽ മറികടന്നാണ് ബേൺസ് സമ്മാനം സ്വന്തമാക്കിയത്.