അമിത് ഷായുടെ രാജ്യസഭയിലെ ഉറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

webdesk
Thursday, January 10, 2019

രാജ്യസഭയില്‍ സാമ്പത്തിക സംവരണബില്ലിനെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്ല ഉറക്കത്തിലായിരുന്നു. രാജ്യസഭയിലെ ഈ ഉറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തൊട്ടടുത്ത് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ ഉറക്കം. രാജ്യസഭാ ടിവി തത്സമയം സംപ്രേഷണം ചെയ്ത ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.