തണുത്ത് വിറച്ച് അമേരിക്ക; കടുത്ത ശൈത്യത്തിൽ മരണസംഖ്യ 11 ആയി

Jaihind Webdesk
Saturday, February 2, 2019

Polar-Vortex-US

അമേരിക്കയിൽ സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കടുത്ത ശൈത്യത്തിൽ 11 പേർ മരിച്ചു. ആർട്ടിക്കിൽനിന്ന് വഴിതെറ്റിവരുന്ന ‘ധ്രുവ നീർച്ചുഴി’ എന്ന പ്രതിഭാസമാണ് ഇതിന് കാരണം.

അന്‍റാർട്ടിക്കിലെക്കാളും കൊടിയ തണുപ്പാണ് അമേരിക്കയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ അയോവ സർവകലാശാലയിലെ വിദ്യാർഥിനി അതിശൈത്യം മൂലം മരിച്ചിരുന്നു.

മൈനസ് 46 ഡിഗ്രിയാണിവിടെ അനുഭവപ്പെട്ടത്. കനത്ത കാലാവസ്ഥയെത്തുടർന്ന് നിരവധി വിദ്യാലയങ്ങൾക്കും സർവകലാശാലകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
യുഎസ്സിന്റെ വടക്കുകിഴക്കൻ മേഖലകളിലാണു തണുപ്പ് അപകടകരമാം വിധം ഉയർന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകൾ മുതൽ മെയ്‌നെ വരെയുള്ള പ്രദേശങ്ങളിൽ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്.

തപാൽ ഇപാടുകൾ, വിമാന-തീവണ്ടി സർവീസുകളെല്ലാം പൂർണമായി സ്തംഭിച്ചു. വിസ്‌കോസിനിലും മിഷിഗണിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും അടച്ചിട്ടു.