കൂട്ടമായി സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ നിരത്തില്‍; കേസെടുത്ത് പൊലീസ്

Jaihind Webdesk
Sunday, May 30, 2021

കൊല്ലം : കൊട്ടാരക്കരയിൽ വിലാപയാത്രയ്ക്ക് കൂട്ടത്തോടെ സൈറൺ മുഴക്കി നിരത്തിലിറങ്ങിയ ആംബുലൻസുകൾക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് ആംബുലൻസുകൾക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തത്.

വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് മുപ്പതോളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. ഡ്രൈവർ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ 4 പേർ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അപകടത്തിലാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തിരുന്നു.