എന്നെ ഈ നിലയിലാക്കിയത് സിസ്റ്റവും എസ്എഫ്‌ഐയും; അലന്‍ ഷുഹൈബിന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്

Jaihind Webdesk
Wednesday, November 8, 2023

അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലന്‍ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ അലന്‍. സിസ്റ്റവും എസ്എസ്‌ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് അലന്‍ വാട്‌സാപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാന്‍ സിസ്റ്റം ശ്രമിക്കുന്നുവെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, അലന്റെ മൊഴി എടുക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.