എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവം: ശ്രീമതിക്കും ജയരാജനുമെതിരെ പോലീസില്‍ പരാതി

Jaihind Webdesk
Tuesday, July 12, 2022

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ പോലീസില്‍ പരാതി. കലാപ ആഹ്വാനം, ഗൂഢാലോചന എന്നിവയ്ക്കാണ് ഇ.പി ജയരാജൻ, പി.കെ ശ്രീമതി എന്നിവർക്കെതിരെ പോലീസിന് പരാതി ലഭിച്ചത്. പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്ന് ഉടൻ ഇരുവരും നടത്തിയ പ്രതികരണം കലാപ ആഹ്വാനമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.