കെ സുധാകരന്‍റെ ചിത്രം വരച്ച് ഒമ്പതാം ക്ലാസുകാരന്‍; അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ്, സമ്മാനമായി ചിത്രരചനാ കിറ്റ്

Jaihind Webdesk
Thursday, June 10, 2021

കെപിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.സുധാകരന്‍റെ ചിത്രം വരച്ച വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആർ.ആർ.വി ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും തൊളിക്കുഴി സ്വദേശിയുമായ അക്ബർ ഷായാണ് കെ സുധാകരന്‍റെ ചിത്രം മിഴിവോടെ  വരച്ചത്. അക്ബര്‍ ഷായ്ക്ക് അഭിനന്ദനമറിയിച്ച് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രരചനാ കിറ്റും സമ്മാനിച്ചു.

യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് അക്ബര്‍ ഷായുടെ തൊളിക്കുഴിയിലെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചത്. ചിത്രരചനയുമായി ബന്ധപ്പെട്ട് മുൻപരിശീലനവും ഇല്ലാതെയാണ് അക്ബർഷാ ഇത്തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുന്നത്. രാഹുൽ ഗാന്ധി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടങ്ങി നാൽപതോളം ചിത്രങ്ങള്‍ അക്ബർ ഷാ ഇതിനോടകം വരച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ അക്ബര്‍ ഷായ്ക്ക് ചിത്രരചനാ കിറ്റ് സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സിബി ശൈലേന്ദ്രൻ, കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അടയമൺ മുരളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എ.ആർ ഷമീം, വാർഡ് അംഗം ഷീജ സുബൈർ, യൂത്ത് കോൺഗ്രസ് കെഎസ്‌യു ഭാരവാഹികളായ അൽ അമീൻ, യാസീൻ ഷരീഫ്, അഹദ് എ.എൻ, അരുൺ രാജ്, രജിത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.