കെപിസിസി പ്രസിഡന്‍റിനെതിരെ വധഭീഷണി മുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Jaihind Webdesk
Wednesday, January 12, 2022

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയെ വധിക്കുമെന്ന് ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഫേസ് ബുക്ക് കമന്‍റിലാണ് ആകാശ് തില്ലങ്കേരി ഭീഷണി മുഴക്കിയത്. റാഫി മുഹമ്മദ് എന്ന ആളുടെ കമന്‍റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരി കെപിസി പ്രസിഡന്‍റിനെതിരെ വധഭീഷണി മുഴക്കിയത്. ഷുഹൈബ് വധ കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.