അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ് പ്രചാരണ പ്രവർത്തനങ്ങൾക്കായ് എ.കെ ആന്റണി എത്തിയത് യുഡിഎഫ് ക്യാമ്പുകളിൽ ആവേശം പകർന്നു. ഇടത് സർക്കാരിനെതിരെയും മോദി ഭരണത്തിനെതിരെയും ശക്തമായി പ്രതികരിച്ച് കൊണ്ടാണ് അദ്ദേഹം അരൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്തത്.
യു ഡി എഫ് സർക്കാർ കൊണ്ടുവന്ന വികസനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമാണ് സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്നത്. അരൂരിലെ ജനങ്ങൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കും. കനത്ത മഴയിലും ആവേശം കൊള്ളിച്ചാണ് യു ഡി എഫ് പ്രവർത്തകർ എ.കെ ആന്റണി എത്തിയ വേദികളിൽ നിറഞ്ഞത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിവന്നിരുന്ന ഒരു രൂപക്ക് അരി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടത് സർക്കാർ നിർത്തലാക്കി. ഈ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം തകരുമെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
കെ പി സി സി മുൻ അദ്ധ്യക്ഷൻ വി.എം സുധീരൻ, കെ. വി. തോമസ്, ഡിസിസി പ്രസിഡന്റ് എം ലിജു തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.