ഇടത് തുടര്‍ഭരണം കേരളത്തിനാപത്ത് ; വിശ്വാസികള്‍ പിണറായിക്ക് മാപ്പ് നല്‍കില്ല : എ.കെ ആന്‍റണി

Jaihind News Bureau
Wednesday, March 24, 2021

 

തിരുവനന്തപുരം: എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി. പിണറായി സർക്കാരിന് തുടർ ഭരണം നൽകരുതെന്നും അതുണ്ടായാൽ  അക്രമത്തിൻ്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും തേർവാഴ്ച ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതികള്‍ എണ്ണി പറഞ്ഞായിരുന്നു ആന്‍റണിയുടെ വാര്‍ത്താസമ്മേളനം.സി പി.എമ്മിനു തുടർഭരണവും ബി.ജെ. പിക്ക്  10 സിറ്റുമാണ് ഇവരുടെ ലക്ഷ്യം. അഹങ്കാരം, തലക്കനം, പിടിവാശി, ആഢംബരം, ധൂർത്ത്,  അഴിമതി എന്നിവയാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്ര. തെരഞ്ഞെടുപ്പടുത്തപ്പോള്‍ ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി മാപ്പ് പറയുകയും ചർച്ച ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നു. ഈ ചർച്ച സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആകാമായിരുന്നു.  അയ്യപ്പ ഭക്തർ കഴിഞ്ഞതൊന്നും മറക്കില്ലെന്നും വിശ്വാസികൾ മാപ്പ് നൽകില്ലന്നും   അദ്ദേഹം വ്യക്തമാക്കി.

ശുഹൈബ് , കൃപേക്ഷ് , ശരത് ലാൽ എന്നിവരെ പൈശാചികമായി കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കൊലപാതകികളെ സംരക്ഷിക്കാന്‍ കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നതിന്  അമ്മമാർ മാപ്പ് നൽകില്ല. പി.എസ് സി യെ പാർട്ടി കമ്മീഷനാക്കി പിൻവാതിൽ നിയമനങ്ങൾ നത്തിയത് കേരളത്തിലെ ചെറുപ്പക്കാർ മറക്കില്ല. അവർ ചോരയിലൂടെയല്ല പകരം പോളിംഗ് ബൂത്തിൽ പ്രതികാരം തീർക്കും.അമേരിക്കൻ കമ്പനികൾക്ക് കേരളത്തിൻ്റെ കടൽതീരം ചൂഷണം ചെയ്യാൻ തുറന്ന് കൊടുത്തു. ഇടത് സര്‍ക്കാരിന് മാപ്പില്ല എന്ന് കടലോരം പറയുന്നു.

കേരളത്തിൽ കേട്ടുകേഴ്വിയില്ലാത്ത വണ്ണം സർവ്വത്ര അഴിമതിയെന്നും  പ്രതിപക്ഷം ഇല്ലായിരുന്ന വെങ്കിൽ എന്താകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.മാർക്സിസ്റ്റ് പാർട്ടി നിലനിൽക്കണമെങ്കിൽ നന്നാക്കണമെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തോൽക്കണംകോൺഗ്രസുകാരുടെ മാത്രമല്ല നല്ല കമ്മ്യുണിസകാരുടെ കൂടി ആവശ്യമാണത്.കേരളത്തിൻ്റെ മണ്ണിന് പറ്റിയതല്ല ബി ജെ പി.നേമത്ത് കഴിഞ്ഞ തവണ സംഭവിച്ച കൈപ്പിഴ ഇത്തവണ തിരുത്തണം. ഇന്ധനത്തിന്‍റെയും പാചക വാതകത്തിന്‍റെയും വില വർധിച്ചതും   ജനങ്ങളും അമ്മമാരും മറക്കില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.