കലിപ്പ് ലുക്കില്‍ അജിത്; ‘വിശ്വാസ’ത്തിലെ ചിത്രങ്ങള്‍ പുറത്ത്

Jaihind Webdesk
Tuesday, December 25, 2018

തല അജിത്തിനൊപ്പം നയന്‍താരയും എത്തുന്ന വിശ്വാസത്തിലെ അജിത്തിന്‍റെ മാസ് ലുക്ക് പുറത്ത്. സാള്‍ട്ട് ആന്‍റ് പെപ്പറിലും അല്ലാതെയുമുള്ള ലൊക്കേഷന്‍ സ്റ്റില്ലുകളാണ് പുറത്തെത്തിയത്.

സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരം, വേഗം, വേതാളം എന്നിവയാണ് അജിത്തും ശിവയും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. 2019 പൊങ്കല്‍ റിലീസായാവും ചിത്രം എത്തുക. തമിഴിന് പുറമെ തെലുങ്കിലും  വിശ്വാസം റിലീസ് ചെയ്യും.

നയന്‍താര അജിത്തിനൊപ്പം വേഷമിടുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. സത്യജ്യോതി ഫിലിംസ് ആണ് വിശ്വാസം നിര്‍മിക്കുന്നത്.

വിശ്വാസത്തില്‍ അജിത്തിന്‍റെ ലുക്ക് :