ആലപ്പുഴയില്‍ ആവേശത്തുഴയെറിഞ്ഞ് ഐശ്വര്യ കേരള യാത്ര ; ജനസാഗരമായി സ്വീകരണവേദികള്‍

Jaihind News Bureau
Monday, February 15, 2021

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആലപ്പുഴ ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കി. അരൂർ, ചേർത്തല, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലാണ് യാത്രക്ക് ഇന്ന് സ്വീകരണം നൽകിയത്. ജില്ലാ അതിർത്തിയായ തണ്ണീർമുക്കം ബണ്ടിൽ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു.

ഇന്നത്തെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് യാത്രയെ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ്, ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഡി.സി.സി പ്രസിഡണ്ട് എം ലിജു, നേതാക്കളായ ജി ദേവരാജൻ, ജോണി നെല്ലൂർ, എ. എ ഷുക്കൂർ, പാലോട് രവി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.