എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ

Jaihind Webdesk
Thursday, February 7, 2019

AICC-General-Secretaries-meet

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ ചേരുന്നു. കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം.

കോൺഗ്രസ് വാർ റൂമിലാണ് യോഗം ചേരുന്നത്. കെ.സി വേണുഗോപാൽ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയ ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇന്നത്തേത്. പുതിയ ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.   കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക, തിരഞ്ഞെടുപ്പ് പ്രചരണം എന്നിവയെല്ലാം യോഗത്തിൽ ചർച്ചയാകും.

PriyankaGandhi-JyothiradityaScindya

പിസിസി പ്രസിഡന്‍റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗം ശനിയാഴ്ച ഡൽഹിയിൽ ചേരുന്നുണ്ട്. ജനമഹായാത്ര നടക്കുന്നതിനാൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിന് എത്തില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റികളിൽ കെ.സി. വേണുഗോപാലിനെ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.