എഐ അഴിമതി ക്യാമറ വിഷയം രണ്ടാം ലാവ്ലിന്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; മേയ് 20 ന് സെക്രട്ടറിയേറ്റ് വളയും

Jaihind Webdesk
Thursday, April 27, 2023

തിരുവനന്തപുരം: എഐ അഴിമതി ക്യാമറ വിഷയം രണ്ടാം എസ്എന്‍സി ലാവലിൻ കേസാണെന്നും
ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ അഴിമതി കളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും മുഖ്യമന്ത്രി മഹാ മൗനത്തിന്‍റെ  മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിണറായി സർക്കാരിന്‍റെ  രണ്ടാം വാർഷിക ദിനമായ മേയ് 20ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുമെന്ന് എംഎം ഹസന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കരാറും നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന കൊടിയ അഴിമതികളുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തുകയാണെന്നും ഇതും അന്വേഷണ പരിധിൽ യിൽ ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ആവശ്യപ്പെട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നേതാക്കൾ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു.