മുഖ്യമന്ത്രിക്ക് എതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: മുഖ്യമന്ത്രിക്ക് എതിരായ പ്രക്ഷോഭവും സമരവും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി മുമ്പേ രാജിവെക്കേണ്ട ആളാണ്. ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന മുഖ്യമന്ത്രി വേറെയില്ല. എന്നിട്ടും അദ്ദേഹം സ്ഥാനത്ത് തുടരുന്നു. തെറ്റുകൾ തിരുത്താത്ത മുഖ്യമന്ത്രിയുടെ ശൈലിയെ സിപിഎം പ്രവർത്തകർക്ക് പോലും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ പ്രതികളെ പിടിക്കാനാവാത്തത് നാണക്കേടാണെന്നും കെ സുധാകരൻ എംപി കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോഴിക്കോട് ബീച്ചിൽ പ്രഭാത നടത്തത്തിന് എത്തിയതായിരുന്നു അദ്ദേഹം.