അഡ്വ പാച്ചല്ലൂർ ബി. രാജാ രാമൻ നായർ അന്തരിച്ചു

Jaihind News Bureau
Thursday, December 26, 2019

കോണ്‍ഗ്രസ് നേതാവ് അഡ്വ. പാച്ചല്ലൂര്‍ ബി. രാജരാമന്‍ നായര്‍(78) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിര്യാതനായി. കെ.പി.സി.സി അംഗം, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ മെമ്പർ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്‍റ്, സെക്രട്ടറി, എ.കെ. ആൻറണി സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ആയിരുന്ന കമ്മറ്റിയുടെ ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുപതിറ്റാണ്ടായി പാച്ചല്ലൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ പ്രസിഡന്റായും സേവനമനിഷ്ഠിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5ന് വീട്ടുവളപ്പില്‍ നടക്കും