ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവേശന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

JAIHIND TV DUBAI BUREAU
Tuesday, October 5, 2021

ദുബായ് : ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക് ഈ വര്‍ഷം വര്‍ധിപ്പിച്ചു. ഇതനുസരിച്ച് പുതുക്കിയ നിരക്ക് ഇനി 20 ദിര്‍ഹമാണ്. നേരത്തെ ഇത് 15 ദിര്‍ഹമായിരുന്നു. അഞ്ചു ദിര്‍ഹത്തിന്‍റെ വര്‍ധനയാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്.

അതേസമയം ഓണ്‍ലൈന്‍ വഴി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാണെങ്കില്‍ പഴയ ടിക്കറ്റ് നിരക്കായ 15 ദിര്‍ഹത്തിന് ലഭ്യമാണ്. ഒക്ടോബര്‍ 26 ന് വൈകിട്ട് നാല് മുതലാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.