യുവ വ്യവസായി അദീബ് അഹമ്മദ് അല്‍ മരിയ കമ്യൂണിറ്റി ബാങ്ക് ഉപദേഷ്ടാവ്

JAIHIND TV DUBAI BUREAU
Tuesday, October 26, 2021

ദുബായ് : അബുദാബി അസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറ്കടറായ മലയാളി, അദീബ് അഹമ്മദിനെ, യുഎഇയിലെ അല്‍ മരിയ കമ്യൂണിറ്റി ബാങ്ക് ബോര്‍ഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ലോക സാമ്പത്തിക ഫോറത്തിന്റെ ദക്ഷിണേഷ്യന്‍ റീജനല്‍ സ്ട്രാറ്റജി ഗ്രൂപ് അംഗവുമാണ് അദീബ്. ഈ വര്‍ഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച അല്‍ മരിയ കമ്യൂണിറ്റി ബാങ്ക്, പൂര്‍ണമായും സ്മാര്‍ട് സേവനങ്ങളാണ് നല്‍കുന്നത്.

യുഎഇയിലെ ആദ്യത്തെ ലൈസന്‍സുള്ള ഡിജിറ്റല്‍ ബാങ്ക് കൂടിയാണിത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വിവിധ രാജ്യങ്ങളിലായി 238 ശാഖകളുണ്ട്.