യുവ മലയാളി വ്യവസായി അദീബ് അഹമ്മദ് ദുബായില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Monday, September 9, 2019

ദുബായ് : ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തി. ട്വന്റി 14 ഹോള്‍ഡിംഗ്‌സ്, ടേബിള്‍സ് എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ അദീബ് , തമിഴ്‌നാട്ടില്‍ ഹോസ്പിറ്റാലിറ്റി പദ്ധതികളുടെ വികസനം, റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച് , മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തമിഴ്‌നാട്ടില്‍ ലുലു എക്‌സ്‌ചേഞ്ച് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും, ബിസിനസ് പ്രൊസസ്സ് ഔട്ട്‌സോഴ്‌സിങ് ( ബി പി ഒ ) സെന്ററുകള്‍ കൂട്ടുന്നത് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയായി. ലുലു ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പിന് , തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കി വരുന്ന എല്ലാ പിന്തുണയ്ക്കും അദീബ് അഹമ്മദ് , മുഖ്യമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.