യുവ വ്യവസായി അദീബ് അഹമ്മദിന് ഏഷ്യന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം അവാര്‍ഡ്

JAIHIND TV DUBAI BUREAU
Wednesday, March 2, 2022

ദുബായ് : ഏഷ്യന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ ( എബിഎല്‍എഫ് ) 2022 ലെ അവാര്‍ഡുകള്‍ സമ്മാനിച്ചു. ‘ഔട്ട്സ്റ്റാന്‍ഡിംഗ് ബിസിനസ് അച്ചീവര്‍’ എന്ന വിഭാഗത്തില്‍ , ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടറായ മലയാളി, അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു.

യുഎഇ സഹിഷ്ണുത- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും, യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇപ്രകാരം, 20 വ്യവസായ പ്രമുഖരെ ദുബായില്‍ നടന്ന എ ബി എല്‍ എഫ് അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചു.