വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Jaihind Webdesk
Tuesday, July 2, 2019

കൊല്ലം കുന്നത്തൂരിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പുത്തൂർ സ്വദേശിയായ സ്വകാര്യ ബസ്സ് ജീവനക്കാരൻ അനന്ദു ആണ് പിടിയിലായത്. ശാസ്താംകോട്ടയ്ക്ക് സമീപത്തെ ഇടിഞ്ഞ കുഴിയിൽ നിന്നാണ് പ്രതി പിടിയിലായത്
ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു.

പെൺകുട്ടിയെ കുത്തിയത് കോമ്പസ് ഉപയോഗിച്ചെന്ന് പ്രതി അനന്തു മൊഴി നല്‍കി. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടി ആവശ്യപ്പെട്ട മൊബൈൽ ഫോൺ നൽകാനാണ് കുട്ടിയുടെ വിട്ടിലെത്തിയതെന്നുമാണ് ഇയാൾ മൊഴി നല്കിയത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്