കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

Jaihind Webdesk
Thursday, September 1, 2022

കൊല്ലം: പുനലൂരിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ ദാരുണാന്ത്യം. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുനലൂർ തന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ആണ് അപകടമുണ്ടായത്.

രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു ദമ്പതികൾ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ ഇരുവരും മരണപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.