അബുദാബി വിമാനയാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കി ; യുഎഇയില്‍ ഇന്ന് കൊവിഡ് മരണം ഇല്ലാത്ത ദിനം

JAIHIND TV DUBAI BUREAU
Thursday, September 2, 2021

ദുബായ് : സെപ്റ്റംബര്‍ 5 ഞായറാഴ്ച മുതല്‍ രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് അബൂദാബി ക്വാറന്‍റൈന്‍ ഒഴിവാക്കി. വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് ആണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ എടുക്കണമെന്നാണ് നിയമം. അതേസമയം, യുഎഇയില്‍ ഇന്ന് (സെപ്റ്റംബര്‍ 2 ) കൊവിഡ് മരണം ഇല്ലാത്ത ദിനമായി മാറി. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ രാജ്യത്ത് കൊവിഡ് മരണം ഇല്ലാതാകുന്നത്.