തുടർച്ചയായ പതിനൊന്നാം ദിവസവും നൂറിലേറെ കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് ആശങ്ക പെരുകുന്നു

Jaihind News Bureau
Monday, June 29, 2020

സംസ്ഥാനത്ത് ഇന്ന് 121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇതിൽ 78 പേർ വിദേശത്ത് നിന്ന് വന്നതാണ്. 26 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 5 പേർ. രോഗബാധിതരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്. ഒൻപത് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.

തൃശ്ശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി 5 വീതം, കാസർകോട്, തിരുവനന്തപുരം 4 വീതം.

കഴിഞ്ഞ ബുധനാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‍നാട് സ്വദേശിക്ക്   കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് ഫലം വന്നത്.

സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത് 79 പേരാണ്.   തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക് .

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരിൽ നിന്നും സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്വകാര്യ ലാബുകൾ കൂടി 1,71,846 വ്യക്തികളുടെ സാംപിൾ പരിശോധിച്ചതിൽ 2774 എണ്ണത്തിൽ ഫലം ഇനിയും വരാനുണ്ട്. സെൻ്റിനൽസ് സർവ്വേ വഴി മുൻഗണനാവിഭഗത്തിൽപ്പെട്ട 46689 സാംപിളുകൾ ശേഖരിച്ചു. അതിൽ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 118 ആയി.