കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; രണ്ട് പേർക്ക് പരിക്ക്

Jaihind Webdesk
Sunday, August 14, 2022

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. കളത്തില്‍പറമ്പ് റോഡില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയതായാണ് വിവരം. ശ്യാമിന്‍റെ സുഹൃത്ത് അരുണ്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.