മൂന്ന് പേരുടെ ഇരുചക്ര വാഹന യാത്ര; കുട്ടികള്‍ക്ക് ഇളവില്ലെന്ന് കേന്ദ്രം

Jaihind Webdesk
Sunday, June 4, 2023

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരിൽ അധികമായി യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവ് അനുവദിക്കാൻ ആകില്ലെന്ന് കേന്ദ്രം.ഇത്തരത്തിൽ ഇളവ് അനുവദിക്കാൻ ആകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു എംപി കത്ത് എഴുതിയത്.
എന്നാൽ ഇത് കേന്ദ്ര മോട്ടർ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഇളവ് തേടി സംസ്ഥാനം നൽകിയ കത്തിന് കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.