കഞ്ചാവ് വില്പനക്കാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Jaihind Webdesk
Wednesday, November 23, 2022

കണ്ണൂര്‍: തലശ്ശേരിയിൽ കഞ്ചാവ് വില്പനക്കാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. നെട്ടൂർ സ്വദേശി ഖാലിദ് ( 52 ) ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക്. നെട്ടൂർ സ്വദേശികളായ ഷമീർ, ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഖാലിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.