കരിങ്കൊടി കാണിച്ച കെഎസ് യു പ്രവര്‍ത്തകയെ കയറിപ്പിടിച്ച് പുരുഷ പോലീസ്; പ്രതിഷേധം ആളിക്കത്തുന്നു

എറണാകുളം: കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ  കരിങ്കൊടി കാണിച്ച കെഎസ് യു പ്രവര്‍ത്തകയെ കയറിപ്പിടിച്ച് പുരുഷ പോലീസ്. കെഎസ്‌യു ജില്ലാ സെക്രട്ടറി . മിവ ജോളിയെയാണ് കളമശ്ശേരി സി ഐ പി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഒരുപറ്റം പുരുഷ പോലീസുകാർ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും, വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ജനവിരുദ്ധ ബജറ്റിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സമര രംഗത്താണ്. സംസ്ഥാനത്താകെ ഇന്നും ഇന്നലെയുമായി മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ യുവാക്കൾ കരിങ്കോടി പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പോലീസിന്റെ ഭാഗത്തുണ്ടായ ഈ ഗുരുതര കൃത്യവിലോപം.

സ്ത്രീ സുരക്ഷ കൊട്ടിഘോഷിക്കുന്ന പിണറായി പോലീസ്  തന്നെയാണ് കെഎസ്‌യുവിന്റെ പ്രവർത്തകയായ  മിവ ജോളിയെ വനിതാ പോലീസ് ഇല്ലാതെ അതിക്രൂരമായി ആക്രമിക്കുകയും, സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ  പുറത്തു വന്നത്.

അങ്ങേയറ്റം ഗുരുതരമായ കൃത്യവിലോപം ചെയ്ത  പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായും നിയമപരമായും അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി അധ്യക്ഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

 

 

Comments (0)
Add Comment